Uncategorized

എല്‍ഡിഎഫ് ജാഥയിൽ പി കെ ശശി പങ്കെടുക്കില്ല; ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമെന്ന് വിശദീകരണം

പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രയില്‍ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പി കെ ശശി പങ്കെടുക്കില്ല. ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് മണ്ണാര്‍ക്കാട് പരിപാടി നടക്കുക. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതിനാലാണ് പങ്കെടുക്കാത്തതന്നാണ് പികെ ശശി വിശദീകരിക്കുന്നത്.

പി കെ ശശി കോണ്‍ഗ്രസിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നിരുന്നു. ഇതിനിടെയാണ് എൽഡിഎഫ് ജാഥയിൽ നിന്നും വിട്ടുനിൽക്കുന്നത്. താൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലും പങ്കെടുക്കില്ലെന്ന് പി കെ ശശി പറഞ്ഞുയ

പി കെ ശശി കോണ്‍ഗ്രസിലെത്തിയാല്‍ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയേക്കുമെന്ന് സൂചനകൾ ഉണ്ട്. എന്നാൽ കോണ്‍ഗ്രസ് പ്രവേശന അഭ്യൂഹങ്ങള്‍ പി കെ ശശി തള്ളിയിരുന്നു. താന്‍ ഇപ്പോഴും സിപിഐഎമ്മിൻ്റെ അംഗമാണെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നുമായിരുന്നു പി കെ ശശിയുടെ വിശദീകരണം.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ മുഖവിലയ്‌ക്കെടുക്കാറില്ല. ഊഹത്തിന്റെ പുറത്ത് അവര്‍ കൊടുക്കുന്ന വാര്‍ത്തകള്‍ റീച്ച് കൂട്ടാന്‍ വേണ്ടിയാകാം. അല്ലെങ്കില്‍ അവരെ ഉപയോഗിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതാവാമെന്നും പി കെ ശശി പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button