24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • റിപ്പോ നിരക്കുകളില്‍ മാറ്റം; 4.40 ശതമാനമായി ഉയര്‍ത്തി
Kerala

റിപ്പോ നിരക്കുകളില്‍ മാറ്റം; 4.40 ശതമാനമായി ഉയര്‍ത്തി

അടിസ്ഥാന വായ്പാ നിരക്കില്‍ വര്‍ധന വരുത്തി റിസര്‍വ് ബാങ്ക്. 4.40 ശതമാനമായാണ് റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. 0.40 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. നാണ്യപ്പെരുപ്പ നിരക്കുകള്‍ കൂടിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം.

റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ വിപണി ഇടിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം സെന്‍സെക്സില്‍ 1200 പോയിന്റുകളുടെ ഇടിവാണുണ്ടായത്. നിഫ്റ്റിയില്‍ 1.86 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി.

നാല് ശതമാനമായിരുന്നു മുന്‍പ് റിപ്പോ നിരക്കുകള്‍. കൊവിഡ് പശ്ചാത്തലത്തില്‍ 2020 മെയ് മാസം മുതല്‍ റിപ്പോ നിരക്കുകള്‍ നാല് ശതമാനമായി തുടരുകയായിരുന്നു.

Related posts

സമ്പൂർണ്ണ ആദിവാസി സാക്ഷരതാ ക്ലാസുകൾ പുനരാരംഭിക്കുന്നു

Aswathi Kottiyoor

ദളിത് വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ അയ്യങ്കാളി നടത്തിയ സമരങ്ങൾ ആധുനിക കേരള ചരിത്രത്തിലെ സുവർണ ഏടുകൾ: മുഖ്യമന്ത്രി.

Aswathi Kottiyoor

ആ ചിരി ഇനിയില്ല; ഇന്നസെന്റിനെ നാട്‌ യാത്രയാക്കി

Aswathi Kottiyoor
WordPress Image Lightbox