Uncategorized
വൻ പലിശ വാഗ്ദാനം വിശ്വസിച്ച് പണം നൽകി; നഷ്ടമായത് 11 ലക്ഷം രൂപ; പരാതി നൽകി കൊല്ലത്തെ വീട്ടമ്മ

കൊല്ലം: കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്. ടാറ്റ ക്യാപ്പിറ്റൽസ് എന്ന കമ്പനിയുടെ പേരുപറഞ്ഞ് കൊട്ടാരക്കര സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് 11 ലക്ഷം രൂപ തട്ടി. നിക്ഷേപത്തിന് മികച്ച പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് വീട്ടമ്മ പണം നൽകിയത്.
ടാറ്റാ ക്യാപിറ്റൽ കമ്പനിയിൽ നിന്നാണ് എന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം വീട്ടമ്മയെ സമീപിച്ചത്. പണം നിക്ഷേപിച്ചാൽ വലിയ തുക പലിശ നൽകും എന്നതായിരുന്നു വാഗ്ദാനം. ആദ്യഘട്ടത്തിൽ സ്ഥാപനം പലിശ നൽകി. പിന്നാലെ പണം ലഭിക്കാതെയായപ്പോഴാണ് വീട്ടമ്മയ്ക്ക് താൻ പറ്റിക്കപ്പെട്ടു എന്ന് മനസിലായത്. സംഭവത്തിൽ കൊല്ലം റൂറൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




