24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി നഗരസഭയിൽ പരാതി പരിഹാരത്തിനായി 20, 25, 30 തീയതികളിൽ ഫയൽ അദാലത്ത്
Iritty Uncategorized

ഇരിട്ടി നഗരസഭയിൽ പരാതി പരിഹാരത്തിനായി 20, 25, 30 തീയതികളിൽ ഫയൽ അദാലത്ത്

ഇരിട്ടി: നഗരസഭയിൽ ഇതുവരെ എത്തിയ തീർപ്പാകാതെ കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിനായി ഈ മാസം 20, 25, 30 തീയതികളിൽ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത പത്രസമ്മേളനത്തിൽ അറിയിച്ചു. 20 ന് ആരോഗ്യ വിഭാഗത്തിന്റെയും ,25 ന് റവന്യൂ വിഭാഗത്തിന്റെയും , 30 ന് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെയും ഫയൽ അദാലത്തുകളാണ് നഗരസഭയിൽ നടക്കുക. തുടർന്ന് വരുന്ന മാസങ്ങളിൽ ആദ്യത്തെ ബുധനാഴ്ച നഗരസഭാ കൗൺസിൽ അംഗങ്ങൾ നഗരസഭാ ഭരണസമിതി ഉദ്യോഗസ്ഥർ, എന്നിവർ ചേർന്ന് അദാലത്ത് നടത്തി ജനങ്ങളുടെ പരാതികൾ കേൾക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. സുതാര്യത , ജനപങ്കാളിത്തം തുടങ്ങിയ സദ്ഭരണ പദ്ധതികൾ ഉൾക്കൊണ്ട് നഗരസഭയെ ഐ എസ് ഒ 9001 – 2015 നേടിയെടുക്കാനുള്ള നടപടികളാണ് നടന്നു വരുന്നതെന്നു ശ്രീലത പറഞ്ഞു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, നഗരസഭാ സിക്രട്ടറി കെ. അഭിലാഷ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

കുണ്ടന്നൂർ വെടിക്കെട്ടുപുരയിലെ സ്‌ഫോടനം; പൊള്ളലേറ്റ തൊഴിലാളി മരിച്ചു.*

Aswathi Kottiyoor

സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത

Aswathi Kottiyoor

ആ​റ​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് കോ​ള്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ച്ചു.

WordPress Image Lightbox