ചാവശേരി പത്തൊമ്പതാം മൈലില്‍ കാര്‍ നിയന്ത്രണം വിട്ടു മതിലിലും എംസിഎഫ് ബോക്സിലും ഇടിച്ചു. ഇന്നലെയാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കര്‍ണാടകയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട കാര്‍ ഇരിട്ടി നഗരസഭ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യ ശേഖരണ ബോക്സായ കൂറ്റന്‍ എംസിഎഫ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ സമീപത്തെ ടി. വി. ഹരീന്ദ്രന്റെ വിറക് പുരയും ചെങ്കല്ല് ഉപയോഗിച്ച് നിര്‍മിച്ച മതിലും കമ്ബിവേലിയും തകര്‍ന്നു. പരിക്കേറ്റ കാര്‍ യാത്രിക മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.