25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • *ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍*
Kerala

*ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍*

ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. നിലവില്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം. എ.വിജയരാഘവനായിരുന്നു നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍. എന്നാല്‍ വിജയരാഘവന്‍ സിപിഐഎം പിബി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സമയ എല്‍ഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇ.പി.ജയരാജനെ തെരഞ്ഞെടുത്തത്. നേരത്തെ ഇ.പി.ജയരാജന്റേയും എ.കെ.ബാലന്റേയും പേരുകള്‍ പരിഗണിക്കപ്പെട്ടിരുന്നു. നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിക്കും. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

Related posts

പ്രമുഖ സാഹിത്യകാരൻ കെ പാനൂരിനെ അനുസ്മരിച്ചു.

Aswathi Kottiyoor

ക​​​ന​​​ത്ത​​​ മ​​​ഴ: 493.4 കോ​​​ടി രൂ​​​പ​​​യു​​​ടെ കൃ​​​ഷിനാ​​​ശം

Aswathi Kottiyoor

വിസ്മയക്കാഴ്ചകളുമായി എക്സ്പോ 2020-ന് തുടക്കം; ഇനി ലോകമെന്നാല്‍ ദുബായ്.

Aswathi Kottiyoor
WordPress Image Lightbox