Uncategorized

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച; സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും നാളെ സംസ്ഥാന സമിതിയും ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് ചര്‍ച്ചാവിഷയം.

സംസ്ഥാന സമിതി യോഗത്തില്‍ കേന്ദ്ര കമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിങ്ങും നടക്കും. മന്ത്രി സജി ചെറിയാന്റെ വര്‍ഗീയ പരാമര്‍ശവും നേതൃയോഗങ്ങളില്‍ ചര്‍ച്ച വിഷയമാകും. പരാമര്‍ശം പിന്‍വലിച്ച് സജി ചെറിയാന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രസ്താവന ഉണ്ടാക്കിയ രാഷ്ട്രീയ പ്രകമ്പനങ്ങള്‍ അവസാനിച്ചിട്ടില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശബരിമല സ്വര്‍ണക്കൊള്ള പ്രതിപക്ഷം വീണ്ടും സജീവമാക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകും.

സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ടേം നിബന്ധനയില്‍ ഇളവു നല്‍കുന്നത് തീരുമാനിക്കാനാണ് സെക്രട്ടറിയേറ്റ് ചേരുന്നത്. മൂന്ന് ടേം നിബന്ധനയില്‍ ഇളവ് നല്‍കണോ വേണ്ടയോ എന്ന് സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ സംബന്ധിച്ച പൊതു മാനദണ്ഡവും യോഗത്തില്‍ നിശ്ചയിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button