Uncategorized
മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദീനെതിരെ ലീഗില്‍ പടയൊരുക്കം; മൂന്ന് തവണ മത്സരിച്ച് ജയിച്ചവര്‍ മാറിനില്‍ക്കണമെന്ന് ഒരു വിഭാഗം

പാലക്കാട് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദീനെതിരെ മുസ്ലിം ലീഗില്‍ പടയൊരുക്കം. മൂന്ന് തവണ മത്സരിച്ച് ജയിച്ച ഷംസുദീന്‍ മാറിനില്‍ക്കണമെന്ന ആവശ്യം ഒരു വിഭാഗം പണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചു.
മുസ്ലിംലീഗില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനെതിരെ ഒരു വിഭാഗം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സമീപിച്ചത്. മൂന്നുതവണ മത്സരിച്ച് ജയിച്ച ഷംസുദ്ദീനെ ഇത്തവണ മാറ്റിനിര്‍ത്തണമെന്ന് ഒരു നേതാക്കള്‍ ആവശ്യപ്പെടുന്നു. മണ്ണാര്‍ക്കാട്ടെ ലീഗ് നേതാക്കള്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെയും കാണും.മൂന്ന് ടേം വ്യവസ്ഥ സംബന്ധിച്ച ചര്‍ച്ചകളും ലീഗില്‍ പുരോഗമിക്കുന്നുണ്ട്.




