Uncategorized

തോട്ടടയിൽ ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

തോട്ടട : തോട്ടടയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. എടക്കാട് വില്ലേജ് ഓഫീസിന് സമീപം ചൊവ്വാഴ്‌ച രാത്രി 8.20-ഓടെയാണ് അപകടം. കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസും തലശ്ശേരിയിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇരുബസുകളിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവർ ചാലയിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളിൽ ചികിത്സ തേടി. റോഡരികിൽ സ്ഥാപിച്ച ഗ്യാസ് പൈപ്പ് ലൈനിന്റെ സൂചനാബോർഡ് കണ്ട് വെട്ടിക്കുന്നതിനിടെയാണ് അപകടം. ചാറ്റൽമഴയിൽ ബ്രേക്ക് ലഭിക്കാതെ പോയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. ചാലക്കുന്നിൽ ടാങ്കർലോറി
റോഡിൽ കുടുങ്ങിയതിനെത്തുടർന്ന് ദീർഘദൂര ബസുകളുൾപ്പെടെ തോട്ടട വഴി കടന്നുപോകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button