24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ ടൗണിൽ സീബ്രാ ലൈനുകൾ ഇല്ലാത്തത് കാൽനട യാത്രക്കാർക്ക് അപകടമൊരുക്കുന്നു
Peravoor

പേരാവൂർ ടൗണിൽ സീബ്രാ ലൈനുകൾ ഇല്ലാത്തത് കാൽനട യാത്രക്കാർക്ക് അപകടമൊരുക്കുന്നു

പേരാവൂർ: ടൗണിലെത്തുന്നവർക്ക് റോഡ് മുറിച്ചു കടക്കാൻ സീബ്രാ ലൈനുകൾ ഇല്ലാത്തത് അപകടമൊരുക്കുന്നതായി പരാതി. നിലവിലുള്ള സീബ്രാ ലൈനുകൾ മാഞ്ഞതും സീബ്രാ ലൈനുകൾ ഉള്ളയിടങ്ങളിൽ ബോർഡ് സ്ഥാപിക്കാത്തതുമാണ് റോഡ് മുറിച്ചു കടക്കുന്നവർക്ക് അപകടമൊരുക്കുന്നത്. ഇതിനെതിരെ നടപടിയാവശ്യപ്പെട്ട് പേരാവൂർ സ്വദേശി അനീഷ് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നല്കി.

പേരാവൂർ-തലശ്ശേരി റോഡിലും കൊട്ടിയൂർ റോഡിലും ഇരിട്ടി റോഡിലും മുൻപ് സീബ്രാ ലൈനുകളിട്ടിരുന്നു. ഇവയിൽ ചിലത് പൂർണമായും മാഞ്ഞുപോയിട്ടുണ്ട്. സീബ്രാ ലൈനുകൾ ഉള്ളിടങ്ങളിൽ സൂചനാ ബോർഡ് സ്ഥാപിക്കാനും മാഞ്ഞുപോയയിടങ്ങളിൽ സീബ്രാലൈനുകൾ പുന:സ്ഥാപിക്കാനുമാവശ്യപ്പെട്ടാണ് അനീഷ് അധികൃതർക്ക് പരാതി നല്കിയത്.

Related posts

യാനം കഥകളി മഹോത്സവം – രണ്ടാം ദിവസം അരങ്ങിലെത്തിയത് ഭീഷ്മ പ്രതിജ്ഞയും ശിഖണ്ഡിയും

Aswathi Kottiyoor

ആദിവാസി യുവതി പുഴയിൽ വീണ് മരിച്ചു

Aswathi Kottiyoor

പരിസ്ഥിതി വാരാചരണം….

Aswathi Kottiyoor
WordPress Image Lightbox