25.2 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • സർവ്വകക്ഷി അനുശോചന യോ​ഗം നടത്തി.
Kelakam

സർവ്വകക്ഷി അനുശോചന യോ​ഗം നടത്തി.


കേളകം : മുസ് ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹെെദരലി ശിഹാബ് തങ്ങളുടെ വിയോ​ഗത്തിൽ
മുസ് ലിം ലീ​ഗ് കേളകം പഞ്ചായത്ത് കമ്മിറ്റി സർവ്വകക്ഷി അനുശോചന യോ​ഗം നടത്തി. മുസ് ലിം ലീ​ഗ് പ‍ഞ്ചായത്ത് പ്രസിഡന്റ് പി.എച്ച് കബീർ അധ്യക്ഷനായി. അഹമ്മദ് സഖാഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
കേളകം മണ്ഡലം കോൺ​ഗ്രസ്സ് പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം അനുശോചന പ്രഭാഷണം നടത്തി. മുസ് ലിം ലീ​ഗ് പ‍ഞ്ചായത്ത് സെക്രട്ടറി കെ.കെ ഫെെസൽ , സി.പി.എം അടക്കാത്തോട് ലോക്കൽ കമ്മിറ്റി അംഗം എ.രാജൻ , ആർ.എസ്.പി കേളകം പഞ്ചായത്ത് പ്രസിഡന്റ് ഈരയിൽ കുഞ്ഞച്ചൻ ,മുസ് ലിം ലീ​ഗ് പ‍ഞ്ചായത്ത് വെെ. പ്രസിഡന്റ് സി.എം യൂസുഫ് , എം.എസ്.എഫ് പ‌ഞ്ചായത്ത് പ്രസിഡന്റ് പി.കെ ആഷിഫ്
വി.എം അബ്ദുൽ ഖാദർ, കെ.എച്ച് അലിയാർ , പി.കെ ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ. മുസ് ലിം ലീ​ഗ് കേളകം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹെെദരലി ശിഹാബ് തങ്ങൾ സർവ്വകക്ഷി അനുശോചന യോ​ഗം

Related posts

ചാരായവുമായി ചുങ്കക്കുന്ന് സ്വദേശി പിടിയില്‍

Aswathi Kottiyoor

കേളകം പഞ്ചായത്ത് തല ജാഗ്രതാ സമിതി രൂപീകരണം നടന്നു

Aswathi Kottiyoor

നീണ്ടുനോക്കി ടൗണിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍.

Aswathi Kottiyoor
WordPress Image Lightbox