Uncategorized

‘ഇപ്പോള്‍ പ്രിയന്‍ പ്രണയപരവശനാണ്, വാക്കുകളിൽ ലിസിയോടുള്ള ഇഷ്ടം തുളുമ്പുന്നു’; ആലപ്പി അഷ്റഫ്

സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വേര്‍പിരിയലിന്‍റെ വാര്‍ത്തകള്‍ മലയാളികള്‍ക്ക് അവിശ്വസനീയമായിരുന്നു. ഇരുവരുടെയും ഒത്തുചേരലിനായി ഇന്നും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട് എന്നതിന്‍റെ തെളിവുകളായിരുന്നു കഴിഞ്ഞ ദിവസം സിബി മലയിലിന്‍റെ മകന്‍റെ വിവാഹത്തിന് കൈകള്‍ ചേര്‍ത്തുപിടിച്ച ഇരുവരുടെയും ദൃശ്യങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യത.

കടന്നില്ല. തന്നെയുമല്ല കുട്ടികളുടെ കാര്യത്തിൽ രണ്ടുപേരും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നതും. പ്രിയൻ ഒരു അമ്മായിപ്പനും മുത്തച്ഛനും ഒക്കെ ആയപ്പോഴാണ് ഇപ്പോൾ ചിന്താഗതിക്ക് മാറ്റം സംഭവിക്കുകയും ലിസിയോട് വീണ്ടും പ്രണയവും കരുതലും ഒക്കെ മൊട്ടിട്ടതും.

സിബി മലയിലിന്റെ മകന്റെ വിവാഹചടങ്ങിലേക്കായി അവർ രണ്ടുപേരും ഒരുമിച്ചാണ് ചെന്നൈയിൽ നിന്നും ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിയത്. അവരങ്ങനെ ഒന്നിച്ച് വിവാഹചടങ്ങ് നടക്കുന്ന വേദിയിൽ എത്തുകയും പ്രിയനും ലിസിയും അവിടെ വച്ച് പരസ്പരം നാണത്തോടെ നോക്കി ചിരിക്കുകയും കൈപിടിച്ചു നടക്കുകയും നിൽക്കുകയും ഒക്കെ ചെയ്യുന്നത് കാണികൾ കൗതുകത്തോടെയാണ് നോക്കിക്കണ്ടത് സിബി മലയിൽ രണ്ടുപേരെയും ചേർത്തു നിർത്തി പറയുകയുണ്ടായി ഈ ഒത്തുചേരലിന് ഇവിടം വേദിയായതിൽ വളരെ സന്തോഷമുണ്ടെന്ന്.വിവാഹ ചടങ്ങിനു ശേഷം രണ്ടുപേരും ഒരുമിച്ച് ലിസിയുടെ അമ്മയെ കാണാൻ പോയി

പ്രിയനുമായി ഒന്നിച്ചുള്ള ജീവിതം ആയികൂടെ എന്ന് ഞാൻ ലിസിയോട് ചോദിച്ചു. അതിന് ലിസി പറഞ്ഞ മറുപടി, ‘ഒന്നിച്ചാണ് ഇക്ക, ഇപ്പോൾ എല്ലാം കുടുംബമായി സ്നേഹമായി തന്നെയാണ് മുന്നോട്ടു പോകുന്നത്. പരാതിയോ പരിഭവമോ വഴക്കോ ഒന്നും തന്നെയില്ല. ഇനി ഇപ്പോൾ നിബന്ധനകളോ കരാറുകളോ ബന്ധനങ്ങളോ ഒന്നും തന്നെ വേണ്ട സ്നേഹത്തോടെ ഇങ്ങനെ തന്നെ നീങ്ങട്ടെ’. കരാറിലൊക്കെ ഒപ്പിട്ട് പുനർവിവാഹവും കഴിച്ചു കഴിഞ്ഞാൽ വീണ്ടും വഴക്കുണ്ടാകുമോ എന്നൊരു പേടി ലിസിയുടെ ഉള്ളിൽ ഉണ്ടെന്നാണ് ലിസി പറയുന്നത്. ആ ഭയം പ്രിയൻ മാറ്റിയെടുത്താൽ മാത്രമേ ബന്ധം പൂർണതയിൽ എത്തുകയുള്ളൂ.

രണ്ടു ദിവസം മുമ്പ് പ്രിയദർശൻ എന്നെ വിളിച്ചിരുന്നു. തന്റെ നാക്ക് കരിനാക്കാണോ പൊൻ നാക്കാണോടോ എന്ന് എന്നോട് ചോദിച്ചു. ലിസിക്ക് പ്രിയനോടുള്ള ഇഷ്ടവും കരുതലും ഒക്കെ മനസ്സിലാക്കി ഞാനാണല്ലോ ഇത് ആദ്യം പറഞ്ഞത് അതുകൊണ്ടായിരിക്കണം പ്രിയൻ എന്നോട് അങ്ങനെ ചോദിച്ചത്. ഇപ്പോൾ പ്രിയനെ സംബന്ധിച്ച് കരുതലും സ്നേഹവും മാത്രമല്ല അദ്ദേഹം പ്രണയപരവശനും കൂടിയാണ്. വാക്കുകളിൽ നിറയെ ലിസിയോടുള്ള പ്രണയവും ഇഷ്ടവും തുളുമ്പി നിൽക്കുന്നു. പഴയതുപോലെ നല്ലൊരു കുടുംബജീവിതം പ്രിയന് നയിക്കണമെങ്കിൽ ലിസിയുടെ ഉള്ളിലുള്ള അവശേഷിച്ച ഭയം കൂടി മാറ്റിയെടുക്കേണ്ടതായുണ്ട്. പ്രിയൻ അതിനു ശ്രമിക്കട്ടെ, അത് സാധിക്കട്ടെ. ഇനിയുള്ള കാലം ഇണയായും തുണയായും പരസ്പരം സ്നേഹിച്ച് ഒന്നിച്ചു ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പെണ്ണിന്റെ ഉടലറിയുമ്പോഴല്ല ഉള്ളറിയുമ്പോഴാണ് ദാമ്പത്യത്തിൽ പൂക്കാലം ഉണ്ടാകുന്നത്. ആണിന്റെ കരുത്തറിയുമ്പോഴല്ല കരുതൽ അറിയുമ്പോഴാണ് ഓരോ പെണ്ണും ജീവിക്കാൻ കൊതിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button