പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള വന സംരക്ഷണ സമിതി രൂപവൽക്കരണ യോഗം ഇന്ന് ഡി. എഫ്. ഒ. പി. കാർത്തിക്, ഉൽഘാടനം ചെയ്തു. പാലുകാച്ചി മലയിൽ നടത്തിയ യോഗത്തിൽ കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരോത്ത് അദ്യക്ഷത വഹിച്ചു.
കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, കേളകം ഗ്രാമപ്പഞ്ചായത്തു പ്രസിഡൻ്റ് സി. ടി. അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.