27.5 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • പിണറായി ഭരണത്തിന്റെ മറ്റൊരു മുഖമായി കണിച്ചാർ പഞ്ചായത്ത്‌ ഭരണം അധപതിക്കുന്നു : സുരേഷ് ചാലാറത്ത്
Kanichar

പിണറായി ഭരണത്തിന്റെ മറ്റൊരു മുഖമായി കണിച്ചാർ പഞ്ചായത്ത്‌ ഭരണം അധപതിക്കുന്നു : സുരേഷ് ചാലാറത്ത്

കണിച്ചാർ : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ച റോഡുകളുടെ പട്ടികയിൽ തിരിമറി ആരോപിച്ച് പഞ്ചായത്ത്‌ ഭരണസമിതി ക്കെതിരെ കോൺഗ്രസ് നടത്തുന്ന സമരം രണ്ട് ദിവസം പിന്നിട്ടു.

ജനങ്ങളെ വിദഗ്ധമായി പറ്റിച്ചുകൊണ്ട് നാട് മുടിക്കുന്ന പിണറായി ഭരണത്തിന്റെ മറ്റൊരു പതിപ്പാണ് കണിച്ചാർ പഞ്ചായത്ത്‌ ഭരണമെന്ന് രണ്ടാംദിന ധർണ്ണാ സമരം ഉദ്ഘാടനംചെയ്ത് സംസാരിച്ച കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ സുരേഷ് ചാലാറത്ത് അഭിപ്രായപ്പെട്ടു. കോൺഗ്രസ് മെമ്പർമാർ മുന്നോട്ടുവയ്ക്കുന്ന വികസനാവശ്യങ്ങൾ ബോർഡ് മീറ്റിങ്ങിൽ പാസാക്കുകയും എന്നാൽ പിന്നീട് തിരിമറി നടത്തി പദ്ധതി അട്ടിമറിക്കുകയുംചെയ്തുകൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജനങ്ങളെ വഞ്ചിക്കുകയും അവഹേളിക്കുകയുമാണെന്ന് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പാൽ ഗോപാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മെമ്പർ സുരേഖ സജി, മുൻ മണ്ഡലം പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി ജിബിൻ ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത്‌ മെമ്പർമാർ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കാളികളായി.

Related posts

*കണിച്ചാർ പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവരുടെ നേത്യത്വത്തിൽ വീടുകൾക്ക് ശുചിത്വമുദ്ര പദ്ധതിക്ക് തുടക്കമായി*

Aswathi Kottiyoor

അണുങ്ങോട് മരമില്ലിന് തീവെച്ച പ്രതിയെ പോലീസ് പിടികൂടി .

Aswathi Kottiyoor

യുവാവിന് തെരുവ് നായയുടെ കടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox