Uncategorized

ചികിത്സക്കെത്തിയ ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആശുപത്രി സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. പയ്യാവൂര്‍ പൊന്നുപറമ്പിലെ പ്രദീപനെയാണ് (47) തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 22ന് ചികിത്സക്കെത്തിയ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരായത്. കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button