30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൊച്ചി മെട്രോ: പേട്ട – എസ്‌എൻ ജങ്‌ഷൻ പാതയിൽ പരീക്ഷണ ഓട്ടം നാളെ രാത്രിമുതൽ
Kerala

കൊച്ചി മെട്രോ: പേട്ട – എസ്‌എൻ ജങ്‌ഷൻ പാതയിൽ പരീക്ഷണ ഓട്ടം നാളെ രാത്രിമുതൽ

മെട്രോയുടെ പേട്ടമുതൽ എസ്എൻ ജങ്‌ഷൻവരെയുള്ള പാതയിൽ പരീക്ഷണ ഓട്ടം ഞായർ രാത്രി 12 മുതൽ തിങ്കൾ പുലർച്ചെവരെയും തിങ്കൾ രാത്രി 12 മുതൽ ചൊവ്വ പുലർച്ചെവരെയും നടക്കുമെന്ന്‌ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്‌ (കെഎംആർഎൽ) അധികൃതർ അറിയിച്ചു. മെട്രോ പാത എസ്എൻ ജങ്‌ഷൻവരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22ൽനിന്ന് 24 ആകും. വടക്കേക്കോട്ട, എസ്എൻ ജങ്‌ഷൻ സ്റ്റേഷനുകളുടെ നിർമാണവും അവസാനഘട്ടത്തിലാണ്.

കെഎംആർഎൽ നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യപാതയാണ് രണ്ടുകിലോമീറ്റർ വരുന്ന പേട്ട–-എസ്‌എൻ ജങ്‌ഷൻ. 2019 ഒക്ടോബറിലാണ് ഈ പാത നിർമാണം ആരംഭിച്ചത്. കോവിഡും തുടർന്ന്‌ അടച്ചുപൂട്ടലും ഉണ്ടായെങ്കിലും സമയബന്ധിതമായി നിർമാണം പൂർത്തിയാക്കി. പൈലിങ് നടത്തി 27 മാസങ്ങൾക്കുള്ളിലാണ് പാത തയ്യാറായത്‌. 453 കോടി രൂപയാണ് മൊത്തം നിർമാണച്ചെലവ്. സ്റ്റേഷൻ നിർമാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി ചെലവായി.

തിങ്കള്‍ മുതല്‍ സർവീസ്‌ സമയം പുനഃക്രമീകരിച്ചു

കോവിഡ് നിബന്ധനകളിൽ ഇളവുകൾ നിലവിൽ വന്നതിനാൽ കൊച്ചി മെട്രോ തിങ്കൾമുതൽ ട്രെയിൻ സർവീസിനിടയിലെ ഇടവേള കുറയ്ക്കുന്നു. തിങ്കൾമുതൽ ശനിവരെ തിരക്കുകൂടിയ സമയങ്ങളിൽ ഏഴരമിനിറ്റ്‌ ഇടവിട്ടും തിരക്ക് കുറഞ്ഞസമയത്ത്‌ ഒമ്പത്‌ മിനിറ്റ്‌ ഇടവിട്ടുമായിരിക്കും സർവീസ്‌.

Related posts

കുട്ടികള്‍ കഴിക്കുന്ന മിഠായികൾ ;വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

Aswathi Kottiyoor

ഓണക്കിറ്റ് 5,24,458 പേർക്ക് വിതരണം ചെയ്തു

Aswathi Kottiyoor

മികച്ച ഡിജിറ്റൽ പേജ് തയ്യാറാക്കുന്ന സ്കൂളിന് സമ്മാനം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox