Uncategorized

യുഡിഎഫിന് നാലിൽ മൂന്ന് ഭൂരിപക്ഷം നൽകിയ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിനെ ഇനി മിനിവിശ്വനാഥൻ നയിക്കും

ഇരിട്ടി; യുഡിഎഫിന് നാലിൽ മൂന്ന് ഭൂരിപക്ഷം നൽകിയ അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിനെ ഇനി മിനിവിശ്വനാഥൻ നയിക്കും. പ്രസിഡന്റായി മിനി വിശ്വനാഥനേയും വൈസ്.പ്രസിഡന്റായി കെ.സി ചക്കോയേയും എതിരില്ലാതെ തിരഞ്ഞെടുത്തു.പതിനാറംഗ ഭരണ സമിതിയിൽ യുഡിഎഫിന് 14ഉം എൽഡിഎഫിനും ബിജെപിക്കും ഒന്ന് വീതം അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പ്രസിഡൻര് തിരഞ്ഞെടുപ്പിൽ മിനിവിശ്വനാഥന്റെ പേര് കെ.സി ചാക്കോ നിർദ്ദേശിച്ചു.മേരി റെജി പിൻതാങ്ങി. മറ്റ് ആരുടേയെങ്കിലും പേര് നിർദ്ദേശിക്കാനുണ്ടോയെന്ന് ഭരണാധികാരി അംഗങ്ങളോട് ആരാഞ്ഞു. ആരും ഇല്ലാഞ്ഞതിനാൽ അഞ്ചു മിനുട്ടിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മിനിയെ പ്രസിഡന്റായി ഭരണാധികാരി പ്രഖ്യാപിച്ചു.മുണ്ടയാംവാർഡിൽ നിന്നുള്ള ജനപ്രതിനിധിയാണ് 49കാരി മിനി വിശ്വനാഥൻ. സിപിഎമ്മിന് മേധാവിത്വമുള്ള വാർഡിൽ നിന്നും 230 ഭൂരിപക്ഷത്തിനാണ് മിനി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ രണ്ട് തവണയും ജനപ്രതിനിധിയായിരുന്നു. വരണാധികാരിയായ മട്ടന്നൂർ എംപ്ലോയിന്റ് ഓഫീസർ എ.വി സന്തോഷ് കുമാർ മിനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
വൈസ്.പ്രസിഡന്റായി കോൺഗ്രസിലെ കെ.സി ചാക്കോയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എടുപ്പുഴ വാർഡിൽ നിന്നാണ് കെ.സി ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button