Uncategorized

മൈസൂർ കൊട്ടാരത്തിനടുത്ത് ഹീലിയം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ബലൂൺ കച്ചവടക്കാരന് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൈസൂരിൽ ബലൂൺ നിറയ്ക്കുന്ന ഹീലിയം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. ബലൂൺ കച്ചവടക്കാരൻ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂർ കൊട്ടാരത്തിന് മുന്നിൽ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. യുപിയിലെ കനൗജ് ജില്ലയിലെ തോഫിയ സ്വദേശി സലിം (40) ആണ് മരിച്ചത്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.

ഷെഹ്നാസ് ഷബീർ (54), ലക്ഷ്‌മി (45), കോത്രേഷ് ഗുട്ടെ (54), മഞ്ജുള നഞ്ജൻഗുഡ് (29), രഞ്ജിത (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ലക്ഷ്മ‌മിയുടെ നില ഗുരുതരമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button