24.6 C
Iritty, IN
October 5, 2024
  • Home
  • Kozhikkod
  • കോഴിക്കോട് പെണ്‍കുട്ടികളെ കാണാതായ സംഭവം; പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു
Kozhikkod

കോഴിക്കോട് പെണ്‍കുട്ടികളെ കാണാതായ സംഭവം; പ്രതികളില്‍ ഒരാള്‍ രക്ഷപ്പെട്ടു


കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസിലെ പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഫെബിന്‍ റാഫി ആണ് രക്ഷപ്പെട്ടത്. ചേവായൂര്‍ പൊലീസ് സ്റ്റേഷന്റെ പുറക് വശം വഴിയാണ് പ്രതി ഇറങ്ങി ഓടി രക്ഷപ്പെട്ടത്. അഞ്ചേകാലോടെയാണ് പ്രതികളായ ടോം തോമസ്, ഫെബിന്‍ റാഫി എന്നിവരെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഫെബിന്‍ രക്ഷപ്പെട്ടത്.

ഉടന്‍ തന്നെ പൊലീസ് പരിസരത്ത് പൊലീസുകാര്‍ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ചേവായൂര്‍ സിഐയുടെ നേതൃത്വത്തില്‍ പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത ടോമിന്റെയും ഫെബിന്റേയും അറസ്റ്റ് രേഖപ്പെടുത്തിയത്. കൊടുങ്ങല്ലൂര്‍ സ്വദ്ദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. പോക്‌സോ 7, 8,വകുപ്പ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട്’ 77 പ്രകാരമാണ് അറസ്റ്റ്.

Related posts

പരിശീലനം ലഭിക്കാത്തവര്‍ പാമ്പുകളെ പിടിച്ചാല്‍ കടുത്ത നടപടിക്ക് വനംവകുപ്പ്;ഏഴുവര്‍ഷംവരെ തടവ് ലഭിക്കും

Aswathi Kottiyoor

കള്ളപ്പേരില്‍ റിസോര്‍ട്ടിലെത്തി; സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍.

Aswathi Kottiyoor

അതിതീവ്ര മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി.

Aswathi Kottiyoor
WordPress Image Lightbox