വയനാട് പനവല്ലിയിൽ മീൻ പിടുത്തവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു

വയനാട് : പനവല്ലിയിൽ മീൻ പിടുത്തവുമായി ബന്ധപ്പെട്ട തർക്കം: ഒരാൾക്ക് വെടിയേറ്റു; കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു.
പനവല്ലി: പനവല്ലി എമ്മടിയിൽ മീൻപിടുത്തവുമായി ബന്ധപ്പെട്ട തർക്കത്തിനിടയിൽ
ഒരാൾക്ക് വെടിയേൽക്കുകയും, രണ്ട് പേർക്ക് കത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്‌തു. എമ്മടി വരിക്കാനിക്കുഴിയിൽ എബിൻ (21) നാണ് എയർ ഗണ്ണിൽ നിന്നും വെടിയേറ്റത്. എബിൻ്റെ കണ്ണിന് പരിക്കേറ്റെങ്കിലും പരിക്ക് അതീവ ഗുരുതരമല്ല. എബിനെ വെടിവെച്ച ആദണ്ഡകുന്ന് തടത്തിൽ അഗസ്റ്റിൻ എന്ന ബേബി (53) യെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ട് ആറര യോടെയാണ് സംഭവം. വീടിന് സമീപത്തെ പുഴയിൽ വലയിട്ട് മീൻപിടിക്കുന്നതിനിടെ യുണ്ടായ തർക്കത്തിൽ ബേബി അസഭ്യവർഷവുമായെത്തി എബിനെ എയർഗൺ വെച്ച് വെടിയുതിർത്തതായാണ് പരാതി. തുടർന്ന് വിഷയം ചോദിക്കാനെത്തിയ എബിന്റെ പിതാവ് ബെന്നി (50) യേയും, അയൽവാസി രാജു (50) വിനേയും ബേബി കത്തിയുമായി ആക്രമിച്ചു. ഇതിൽ ബെന്നിയുടെ കൈ വിരലിന് സാരമായി പരി ക്കേറ്റു. രാജുവിനും പരിക്കുണ്ട്. മൂവരും മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തിരുനെല്ലി എസ്.ഐ മെർവിൻ ഡിക്രൂസും സംഘവും പ്രതിയെ ആയുധങ്ങൾ സഹിതം കസ്റ്റഡിയിലെടുക്കുകയും പിന്നീട് വധശ്രമമടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്‌തു. എബിന്റേ




