സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പോലീസ് തയാറാക്കിയ കവചം, കാവല്‍ എന്നീ ലഘുചിത്രങ്ങള്‍ കാഴ്ചക്കാര്‍ക്കു മുന്നിലെത്തി.
അതിക്രമങ്ങളില്‍നിന്ന് രക്ഷനേടുന്നതിന് സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുന്നതിനായി കൊച്ചി സിറ്റി പോലീസാണ് വനിതാ സ്വയം പ്രതിരോധ തന്ത്രങ്ങള്‍ ഉള്‍ക്കൊളളിച്ച് ലഘുചിത്രങ്ങള്‍ തയാറാക്കിയത്.
കേരള പോലീസിന്റെയും നിര്‍ഭയ വോളന്റിയര്‍മാരുടെയും നേതൃത്വത്തില്‍ പഠിപ്പിക്കുന്ന സ്വയം പ്രതിരോധ പാഠങ്ങളാണ് ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. എറണാകുളം മെട്രോ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ. അനന്തലാല്‍ ആണ് രണ്ട് ലഘുചിത്രങ്ങളും സംവിധാനം ചെയ്തത്.