Uncategorized

ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോട്ടയത്ത്. ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ സന്ദർശനം നടത്തുന്നു. അമ്പലത്തിലെ പതിവ് പൂജകൾക്ക് ശേഷമേ ജഡ്ജിയമ്മാവൻ കോവിലിൽ ചടങ്ങ് ആരംഭിക്കൂ.

അതിനാൽ നിലവിൽ രാഹുൽ അമ്പലത്തിലെ ദേവസ്വം ഓഫീസിൽ വിശ്രമിക്കുകയാണ്. ജഡ്ജി അമ്മാവൻ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചാൽ കേസ് സംബന്ധമായ കാര്യങ്ങൾ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം.

കോടതി വ്യവഹരങ്ങളിൽപെടുന്നവർ നീതി തേടി വഴിപാട് നടത്തുന്ന ക്ഷേത്രമാണിത്. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ കാലയളവിൽ ദിലീപ് പല തവണ ഇവിടെ എത്തിയിരുന്നു. ക്രിക്കറ്റ്‌ കോഴ വിവാദത്തിൽ ശ്രീശാന്തും ദർശനം നടത്തിയിട്ടുണ്ട്.

ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മൂൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചയുടനെ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

ഇത് പരിഗണിച്ചാണ് ജനുവരി ആദ്യവാരം പരിഗണിക്കുന്നതിന് മാറ്റിവെച്ചത്. ബെംഗളൂരു സ്വദേശിനിയായ മലയാളിയെ ബലാൽസംഗം ചെയ്തെന്ന കേസിലാണ് രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button