24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ആര്‍ക്കാകും 12കോടി ? ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്
Kerala

ആര്‍ക്കാകും 12കോടി ? ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്

ക്രിസ്മസ്- പുതുവത്സര ബമ്പർ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യശാലിയെ ഇന്ന് അറിയാം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഭൂരിഭാ​ഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു. 

കഴിഞ്ഞ വർഷം നവംമ്പറിൽ വിൽപ്പന ആരംഭിച്ച ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം അസാന അഞ്ചക്കത്തിനും ലഭിക്കും. 

ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. 6 പരമ്പരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെ ലോട്ടറി വകുപ്പിന് അച്ചടിക്കാം. തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയായ ഷറഫുദ്ദീനാണ് കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് ബമ്പർ വിജയി. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീൻ വിൽക്കാൻ വാങ്ങിയതിൽ മിച്ചം വന്ന ടിക്കറ്റിനാണ് കോടികളുടെ ഭാഗ്യം അടിച്ചത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍❗️

സമ്മാനാർഹർ നറുക്കെടുപ്പിനു ശേഷം 30 ദിവസത്തിനുളളിൽ ടിക്കറ്റ് സമ്മാന വിതരണത്തിന് ഹാജരാക്കണം. 1 മുതൽ 3 വരെയുളള സമ്മാനാർഹർക്ക് നേരിട്ടോ, ദേശസാൽകൃത/ഷെഡ്യൂൾഡ്/സംസ്ഥാന അഥവാ ജില്ലാ സഹകരണ ബാങ്കുകൾ വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഡയറക്ടർ ഓഫീസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്. 

സമ്മാനാർഹന്റെ ഒപ്പും പേരും മേൽവിലാസവും രേഖപ്പെടുത്തിയ സമ്മാന ടിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, പാൻകാർഡ്, ടിക്കറ്റിൽ രേഖപ്പെടുത്തിയ മേൽവിലാസം തെളിയിക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സമ്മാനാർഹന്റെ പേര്, ഒപ്പ്, മേൽവിലാസം ഇവ രേഖപ്പെടുത്തിയതും ഒരു രൂപ റവന്യൂ സ്റ്റാമ്പ് പതിച്ചതുമായ രസീത്, സമ്മാനാർഹന്റെ ബാങ്ക് അക്കൗണ്ട് നമ്പർ (IFSC code സഹിതം) രേഖപ്പെടുത്തിയ പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ടിക്കറ്റിനോടൊപ്പം ഹാജരാക്കേണ്ടതാണ്.

Related posts

*കേരള തീരത്ത്‌ കടലാക്രമണസാധ്യത; വിനോദസഞ്ചാരികൾക്ക്‌ ജാഗ്രതാ നിർദേശം.*

Aswathi Kottiyoor

ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി; നാളെ ആറ്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌

Aswathi Kottiyoor

ഒമൈക്രോണ്‍: ഇടിഞ്ഞ് ക്രൂഡ് വില; ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ച.

Aswathi Kottiyoor
WordPress Image Lightbox