Uncategorized

ജനങ്ങൾക്ക് മുന്നിൽ സിനിമാ സംഘടനകൾ അമിതാവേശം കാട്ടിയത് ഉള്ളിലിരിപ്പ് വ്യക്തമാക്കുമെന്ന് വിനയൻ; ‘ക്വട്ടേഷൻ തെളിയിക്കാൻ സർക്കാരിന് ബാധ്യത’

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെങ്കിൽ സർക്കാർ തെളിയിക്കട്ടെയെന്ന് സംവിധായകൻ വിനയൻ. കോടതി നടപടിക്രമങ്ങളുമായി മുന്നോട് പോകട്ടെയെന്നും ഒരുപാട് ആരോപണങ്ങൾ ഉള്ള സ്ഥിതിക്ക് മേൽക്കോടതി വന്നാൽ കൂടുതൽ വിശ്വാസ്യത ഉണ്ടാകുമെന്നും വിനയൻ പറഞ്ഞു. ക്വട്ടേഷൻ ആണെന്ന് സർക്കാരാണ് പറഞ്ഞത്. അത് തെളിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും വിനയൻ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാ സംഘടനാ സംഘടകളിൽ തിരിച്ചെടുക്കുന്നതിൽ നിയമപരമായി പ്രശ്നമില്ല. പക്ഷേ സംഘടനകൾ അമിതാവേശം കാട്ടി. ജനങ്ങൾക്ക് മുന്നിൽ സംഘടനകൾ അമിതാവേശം കാട്ടിയത് അവരുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കുമെന്നും വിനയൻ പറഞ്ഞു. ദിലീപിനോട് സത്യം തെളിയിക്കാൻ പറഞ്ഞു, ദിലീപ് തെളിയിച്ചു. ഞാൻ അതിജീവിതയ്ക്കൊപ്പമാണെന്നും വിനയൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button