പെരുംപുന്നയിൽ ഇസ്രയേലിന്റെ ദേശീയ പക്ഷിയായ യുറേഷ്യൻ ഹുപ്പോയെ കണ്ടെത്തി

പേരാവൂർ പെരുംപുന്നയിൽ കഴിഞ്ഞ രണ്ടു ദിവസമായി ഇസ്രയേലിന്റെ ദേശീയ പക്ഷിയായ യുറേഷ്യൻ ഹുപ്പോയെ കണ്ടത്. പെരുമ്പുന്നയിൽ കളരിക്കൽ സിജുവിന്റെ വീടിനു സമീപത്തായാണ് യുറേഷ്യൻ ഹ്യൂപ്പോയെ കണ്ടത് . ബൈബിൾ, ഖുറാൻ എന്നിവയിൽ പരാമർശിക്കുന്ന സോളമന്റെ പക്ഷി , ഹുദ്ഹുദ് പക്ഷി , സന്തേശക്കാരൻ പക്ഷി എന്നിങ്ങനെ ഒട്ടേറെ പേരാണ് ഈ പക്ഷിക്ക് ഉള്ളത്. “കിരീടം” പോലെ തോന്നിക്കുന്ന തൂവലുകൾ തലയിലുണ്ട്. കറുപ്പും വെളുപ്പുമുള്ള ചിറകുകളും കറുത്ത വാലിൽ വീതിയുള്ള വെള്ള ബാൻഡുമുണ്ട്.യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ചിലപ്പോൾ മഡഗാസ്കർ ഹൂപ്പോകളെ ഒരു ഉപജാതിയായി കണക്കാക്കുന്നു.
മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒൻപത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികൾ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്.




