24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയില്‍ പാരമ്യത്തിലാവും: പഠന റിപ്പോര്‍ട്ട് .
Kerala

കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയില്‍ പാരമ്യത്തിലാവും: പഠന റിപ്പോര്‍ട്ട് .

ഫെബ്രുവരി ആദ്യ ആഴ്‌ചയോടെ കോവിഡ്‌ മൂന്നാംവ്യാപനം ഇന്ത്യയിൽ പാരമ്യത്തിലെത്തുമെന്ന്‌ ഐഐടി കാൺപുരിന്റെ പഠന റിപ്പോർട്ട്‌. ഒമിക്രോൺ വ്യാപനമാകും ഇതിന്‌ വഴിവയ്‌ക്കുക. ഡിസംബർ പകുതിയോടെ മൂന്നാംവ്യാപനം തുടങ്ങി ഫെബ്രുവരി മൂന്നോടെ പാരമ്യത്തിലെത്തും–- പഠനറിപ്പോർട്ടിൽ പറയുന്നു. ഇതുപ്രകാരം ഡിസംബർ 15 മുതൽ കേസുകൾ വർധിച്ച്‌ 2022 ഫെബ്രുവരി മൂന്നോടെ പാരമ്യത്തിലെത്തും.‘ഗോസിയൻ മിക്‌സ്‌ചർ മോഡൽ’ സ്റ്റാറ്റിസ്റ്റിക്കൽ ടൂൾ ഉപയോഗിച്ചാണ്‌ ഐഐടിയിലെ മാത്തമാറ്റിക്‌സ്‌, സ്റ്റാറ്റിസ്റ്റിക്‌സ്‌ വിഭാഗം വിദഗ്‌ധർ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

കോവിഡ്‌ ഒന്നും രണ്ടും തരംഗങ്ങളും ഒമിക്രോൺ വ്യാപനത്തിൽ വിദേശരാജ്യങ്ങളിൽ കേസുകളിലെ സമീപകാല വർധനയും അടിസ്ഥാനമാക്കിയാണ്‌ പഠനം. ഇന്ത്യയിൽ ആദ്യ കോവിഡ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത 2020 ജനുവരി 30ന്‌ തുടങ്ങി 735–-ാം ദിവസം മൂന്നാംതരംഗം പാരമ്യത്തിലെത്തുമെന്നാണ്‌ വിലയിരുത്തല്‍

Related posts

ഒാണക്കാലത്ത് ഹോർട്ടികോർപ് വഴിയുള്ള പച്ചക്കറിക്ക് കൂട്ടിയ വില; അന്വേഷിക്കുമെന്ന് കൃഷി മന്ത്രി

Aswathi Kottiyoor

ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിയിലും, വീടുകളിലും വിള്ളലുകൾ ഉണ്ടായ പ്രദേശങ്ങളിൽ അഡ്വ. സണ്ണി ജോസഫ് എംഎൽഎ സന്ദർശനം നടത്തി.

Aswathi Kottiyoor

ശബരിമലയ്ക്ക് 340 ബസ്സുകളുമായി കെ.എസ്.ആർ.ടി.സി

Aswathi Kottiyoor
WordPress Image Lightbox