Uncategorized

സ്ഥാനാർഥിക്കും സംഘത്തിനും നേരെ ചിന്നം വിളിച്ച് ‘ഒറ്റക്കൊമ്പൻ’; ഇടുങ്ങിയ വഴിയിലൂടെ ജീപ്പ് പിന്നോട്ട് ഓടിച്ചത് അര കിലോമീറ്റർ

മൂന്നാർ • തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങുകയായിരുന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയും സംഘവും ഒറ്റക്കൊമ്പൻ എന്ന കാട്ടാനയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത് അദ്‌ഭുതകരമായി. സ്‌ഥാനാർഥിയും മറ്റ് 4 പേരും കയറിയ ജീപ്പിനെ ഒറ്റക്കൊമ്പൻ പിന്നോട്ട് ഓടിച്ചത് അര കിലോമീറ്റർ.

മൂന്നാർ ഡിവിഷനിൽ മത്സരിക്കുന്ന കോൺഗ്രസ് സ്‌ഥാനാർഥി സി.നെൽസണും സംഘവുമാണു വ്യാഴാഴ്ച രാത്രി 9.30നു നല്ലതണ്ണി കല്ലാറിൽ കാട്ടാനയുടെ മുന്നിൽ പെട്ടത്. പുതുക്കാട്, ഫാക്‌ടറി ഡിവിഷനുകളിലെ പ്രചാരണത്തിനുശേഷം എസ്റ്റേറ്റ് റോഡു വഴി മൂന്നാറിലേക്കു വരുന്നതിനിടയിലാണു സംഭവം. 2 ദിവസമായി കല്ലാറിലെ മാലിന്യപ്ലാന്റിലെ സംരക്ഷണ ഭിത്തികൾ തകർത്ത് ആക്രമണകാരിയായി കഴിയുന്ന ഒറ്റക്കൊമ്പനെ കുറിച്ചുള്ള വിവരങ്ങൾ അറിയാവുന്ന ഡ്രൈവർ ജോൺ ഏബ്രഹാം ആനയെ കണ്ടതോടെ ഇടുങ്ങിയ വഴിയിലൂടെ ജീപ്പ് പിന്നോട്ട് ഓടിച്ചു.

ഇതോടെ ചിന്നംവിളിച്ച് ജീപ്പിനുനേരെ ആനയും ഓടാൻ തുടങ്ങി. അര കിലോമീറ്റർ ഓടിച്ചശേഷം മഞ്ഞും ഇരുട്ടും കാരണം പിന്നോട്ടു പോകാൻ കഴിയാതെ ജീപ്പ് നിർത്തി. ഇതോടെ ആന വാഹനത്തിന് ചുറ്റും തുമ്പി കൊണ്ട് മണം പിടിച്ച് നടന്ന ശേഷം സമീപത്തെ തേയില തോട്ടത്തിലേക്കു നടന്നു. ആന മാറിയശേഷമാണ് സംഘം യാത്ര തുടർന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button