Uncategorized
കൊച്ചി ബിജെപിയിൽ പൊട്ടിത്തെറി; ശ്യാമള.എസ്.പ്രഭു BJP യിൽ നിന്ന് രാജിവെച്ചു

ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റും, കൊച്ചി കോർപ്പറേഷനിൽ തുടർച്ചയായി 32 വർഷം കൗൺസിലറുമായിരുന്ന ശ്യാമള എസ് പ്രഭു ബിജെപിയിൽ നിന്ന് രാജിവെച്ചു. മട്ടാഞ്ചേരിയിലെ ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് ശ്യാമള എസ് പ്രഭു പ്രതികരിച്ചു. കൊച്ചിന് കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്.




