Uncategorized
പേരക്കുട്ടിയെ കാണാൻ കാനഡയിലെത്തിയ ഇന്ത്യക്കാരൻ സ്കൂൾക്കുട്ടികളോട് ലൈംഗികാതിക്രമം കാട്ടി; ആജീവനാന്ത വിലക്ക്

ഒട്ടാവ: പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂൾക്കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51കാരനായ ഇന്ത്യക്കാരനെ കാനഡ നാടുകടത്തും. ഇയാൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ ആജീവനാന്തകാല വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ആറുമാസത്തെ സന്ദർശന വിസയിൽ പേരക്കുട്ടിയെ കാണാൻ കാനഡയിലെത്തിയ ജഗ്ജിത്ത് സിങെന്ന ആൾക്കെതിരെയാണ് കാനഡ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. രാജ്യത്തെ സർനിയയിലുള്ള പ്രാദേശിക ഹൈസ്ക്കൂളിലെ രണ്ടു പെൺകുട്ടികളെ കടന്നുപിടിക്കുകയും അവരോട് മയക്കുമരുന്നിനെയും മദ്യത്തെയും കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്നാണ് വിവരം. മാത്രമല്ല പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്താനും ഇവരെ പിന്തുടരാനും ഇയാൾ മുതിർന്നുവെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.




