Uncategorized
പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയെ പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ BJP ശ്രമമെന്ന് പരാതി

പാലക്കാട്: നഗരസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചെന്ന് പരാതി. 50ാം വാർഡിലെ സ്ഥാനാർത്ഥി കെ രമേശിന്റെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാൻ ബിജെപി ശ്രമിച്ചെന്നും സ്ഥാനാർത്ഥിത്വം പിൻവലിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നുമാണ് പരാതി.നിലവിലെ സ്ഥാനാർത്ഥിയും കൗൺസിലറും ഉൾപ്പടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠൻ എം പി പറഞ്ഞു. വി കെ ശ്രീകണ്ഠൻ രമേശിന്റെ വീട്ടിലെത്തി സംസാരിച്ചു. പരാതിയിൽ പാലക്കാട് നോർത്ത് പൊലീസ് രമേശിന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി.
50ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പതിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. അതോടെ നിലവിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് വാർഡിൽ മത്സരം നടക്കുന്നത്.




