24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ് മരണം: ധനസഹായം മരിച്ച ആളിന്റെ ജീവിതപങ്കാളിക്ക്.
Kerala

കോവിഡ് മരണം: ധനസഹായം മരിച്ച ആളിന്റെ ജീവിതപങ്കാളിക്ക്.

കോവിഡ് കാരണം മരിച്ചവരുടെ കുടുംബത്തിനു നൽകുന്ന 50,000 രൂപയുടെ ധനസഹായത്തിന് അർഹരായ ആശ്രിതർ ആരൊക്കെയെന്ന് വ്യക്തത വരുത്തി സർക്കാർ ഉത്തരവിറക്കി. മരിച്ചയാൾക്ക് ജീവിത പങ്കാളിയുണ്ടെങ്കിൽ ആ വ്യക്തിക്കാണ് ആദ്യ അർഹത. മാതാപിതാക്കൾ മരിച്ചാൽ‌ തുക മക്കൾക്ക് തുല്യമായി വീതിക്കും. വിവാഹം കഴിച്ചിട്ടില്ലെങ്കിലോ പങ്കാളി ജീവിച്ചിരിപ്പില്ലെങ്കിലോ മാതാപിതാക്കൾക്ക് വീതിച്ചു നൽകണം.

മാതാപിതാക്കളും പങ്കാളിയും മക്കളും ജീവിച്ചിരിപ്പില്ലെങ്കിൽ മരിച്ച വ്യക്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സഹോദരങ്ങൾക്ക് നൽകണം. മരിച്ച വ്യക്തിയുടെ കുടുംബത്തിൽ പങ്കാളി/മക്കൾ എന്നിവർക്കൊപ്പം ആശ്രിത മാതാപിതാക്കൾ കൂടി ഉണ്ടെങ്കിൽ അവർക്കും ആനുപാതിക സഹായം അനുവദിക്കും

Related posts

സഹകരണ മേഖല കരുത്താർജ്ജിക്കുന്നു: വി.എൻ. വാസവൻ

Aswathi Kottiyoor

നിത്യഹരിത നായകൻ പ്രേം നസിർ ഓർമ്മമായിട്ട് 34 വർഷം…….

Aswathi Kottiyoor

*എ.എം ആരിഫ് എംപിയുടെ കാർ അപകടത്തിൽപ്പെട്ടു; എംപിക്ക് പരിക്ക്*

Aswathi Kottiyoor
WordPress Image Lightbox