Uncategorized

ഇന്നും വീണു ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം? കേരളത്തിൽ പവന്റെ വില അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ​92,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91640 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

വെള്ളിയാഴ്ച രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച, 1,440 രൂപ കൂടി കുറഞ്ഞതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി. ഇന്ന് 80 രൂപ കുറഞ്ഞതോടെ കഴിഞ്ഞ നാല് ദിവസംകൊണ്ട് പവന് കുറഞ്ഞത് 2680 രൂപയാണ്. ആഗോള വിപണികളിലെ ഇടിവിന്റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. ആഭ്യന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവിന് പ്രധാന കാരണം ആഗോള സൂചനകൾ ദുർബലമായതാണ്. വെള്ളി വിലയിലും നേരിയ ഇടിവ് തുടർന്നു, ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഇന്നത്തെ വില വിവരങ്ങൾ
ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11455 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9420 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7340 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4735 രൂപയാണ്. വെള്ളിയുടെ വില 170 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button