Uncategorized
കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു, കൗണ്‍സിലര്‍ രാജിവെച്ചു, ഇനി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിമ്മി റപ്പായി രാജിവച്ചു. കുരിയച്ചിറ ഡിവിഷന്‍ കൗണ്‍സിലറായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനിലേക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജി. പാർട്ടി നീതി കാട്ടിയില്ലെന്ന് നിമ്മി റപ്പായി റിപ്പോർട്ടറിനോട് പറഞ്ഞു. ഒൻപതു വർഷമായി പാർട്ടിയിൽ സജീവമായിട്ട്. സീറ്റ് തരാതിരുന്നത് നീതി കേടാണെന്നും
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച നിമ്മി എന്‍സിപിയില്‍ ചേരും. ഒല്ലൂര്‍ ഡിവിഷനില്‍ എന്‍ സി പി ടിക്കറ്റില്‍ മല്‍സരിക്കും. നിമ്മി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് മല്‍സരിക്കുന്നത്.
നേരത്തെ തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നടത്തറ ഡിവിഷന്‍ കൗണ്‍സിലറായ ഷീബാ ബാബുവാണ് ബിജെപിയില്‍ ചേര്‍ന്നത്.




