Uncategorized

ഡൽഹി സ്ഫോടനത്തിൽ മരണം പതിമൂന്നായി

ഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തിൽ ആകെ മരണം പതിമൂന്നായി ഉയർന്നു. സ്ഫോടനത്തിൽ പൊള്ളലേറ്റ് ഡൽഹിയിലെ എൻഎൻജെപി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരാളാണ് ഇന്ന മരിച്ചത്. ശരീരത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റ ബിലാൽ എന്നയാളാണ് മരിച്ചത്. നേരത്തെ 12 മരണം ആയിരുന്നു സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച പുലർച്ചെയാണ് ബിലാലിൻ്റെ മരണത്തെക്കുറിച്ചുള്ള വിവരം ആശുപത്രിയിൽ നിന്ന് ലഭിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം പിന്നീട് നടത്തുമെന്നും അധികൃതർ അറിയിച്ചു.

ബിലാലിൻ്റെ മരണത്തോടെ തിങ്കളാഴ്ച വൈകുന്നേരം ഉയർന്ന തീവ്രതയേറിയ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നിരിക്കുകയാണ്. അതേസമയം നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്.

ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരർ ഡിസംബർ 6ന് ഡൽഹിയിൽ ആറ് ഇടങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന് എൻഐഎ കണ്ടെത്തി. രാജ്യതലസ്ഥാനത്ത് നിർണായകമായ ആറ് സ്ഥലങ്ങളിലാണ് ഇവർ സ്ഫോടനം നടത്താൻ ഒരുങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button