Uncategorized

ഡല്‍ഹി സ്‌ഫോടനത്തിലെ i20 കാറിന്റെ ഉടമസ്ഥര്‍ നാല് തവണ മാറിയെന്ന് സൂചന

രാജ്യതലസ്ഥാനത്തുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള i20 കാറാണ് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് (Red Fort) സമീപം പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6.55-നായിരുന്നു സംഭവം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1-ന് സമീപമാണ് ഹ്യൂണ്ടായ് i20 കാര്‍ പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനം ഭീകരാക്രമണമാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കശ്മീരില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.സ്‌ഫോടനത്തിനായി ഉപയോഗിച്ച i20 കാര്‍ പല ഉടമകളിലായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ വാഹനം ഔദ്യോഗിക ട്രാന്‍സ്ഫര്‍ രേഖകളില്ലാതെ നാല് തവണ കൈമാറ്റം ചെയ്യപ്പെട്ടതായും പോലീസ് കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button