Uncategorized
ഫിലിപ്പീന്‍സിൽ നാശം വിതച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്; രണ്ട് പേർ മരിച്ചു; 10 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു

മനില: ഫിലിപ്പീന്‍സില്‍ നാശം വിതച്ച് ഹങ്-വോങ് ചുഴലിക്കാറ്റ്. രണ്ട് പേർ മരിച്ചു. പത്ത് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ലൂസോണിലെ അറോറയിലാണ് സംഭവം. അതിതീവ്ര ചുഴലിക്കാറ്റാണ് പ്രദേശത്ത് ആഞ്ഞടിച്ചത്. രാജ്യത്തെ പ്രധാന ദ്വീപും ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപുമാണ് അറോറ.




