23.1 C
Iritty, IN
September 16, 2024
  • Home
  • Kanichar
  • യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ പദയാത്ര കൊളക്കാടില്‍ സമാപിച്ചു
Kanichar

യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ പദയാത്ര കൊളക്കാടില്‍ സമാപിച്ചു

തീവ്രവാദം വിസ്മയം അല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രം അല്ല എന്നീ മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം പ്രസിഡന്റ് സിനോ ജോസ് നയിച്ച ഇന്ത്യ യുണൈറ്റഡ് പദയാത്ര കൊളക്കാടില്‍ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സിനോ ജോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശരത് ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോനു വല്ലത്തുകാരന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മൈക്കിള്‍ ടി മാലത്ത്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആദര്‍ശ് തോമസ്, അരുണ്‍ എം പ്രസാദ്‌, പി.ടി മനു, ജിബിന്‍ ജെയ്സണ്‍, ജെസ്റ്റിന്‍ ജോസഫ,് മെറീന മാത്യു, അനശ്വര സജീവന്‍, പി ടി ഷിനു തുടങ്ങിയവര്‍ സംബന്ധിച്ചു. നെടുംമ്പ്രചാലില്‍ നിന്ന് ആരംഭിച്ച പദയാത്ര ഡിസിസി ജനറല്‍ സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു

Related posts

എൽ എസ് ജി ഡി വിഭാഗത്തിന് വാഹനം അനുവദിച്ചു

Aswathi Kottiyoor

മണത്തണയിലുണ്ടായ ആസിഡ് ആക്രമണ കേസ് ; രണ്ടു പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു

Aswathi Kottiyoor

അയോത്തുംചാലിൽ ന്യൂ ഇന്ത്യ ഇൻഷ്യൂറൻസ് പോർട്ടൽ ഓഫീസ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox