Uncategorized
കോതമംഗലത്ത് കോളേജ് ഹോസ്റ്റലിനുള്ളിൽ വിദ്യാർഥിനി ജീവനൊടുക്കി

കോതമംഗലം: കോതമംഗലം-നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിൻ്റെ ഹോസ്റ്റലിന്നുള്ളിൽ വിദ്യാർഥിനി ജീവനൊടുക്കി. ബിബിഎ ഒന്നാം വർഷ വിദ്യാർഥിനിയായ നന്ദന ഹരി എന്ന 19 കാരിയാണ് മരിച്ചത്.
സ്റ്റഡി ലീവ് ആയതിനാൽ കൂടെയുള്ള കുട്ടികൾ വീട്ടിൽ പോയിരിക്കുകയായിരുന്ന സമയത്തായിരുന്നു സംഭവം. കോതമംഗലം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുന്നു.




