24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • പ​ഞ്ചാ​യ​ത്തു​ക​ൾ ഫ​ണ്ട് ക​ണ്ടെ​ത്ത​ണ​മെ​ന്ന്; ഗോ​ത്രസാ​ര​ഥി പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
kannur

പ​ഞ്ചാ​യ​ത്തു​ക​ൾ ഫ​ണ്ട് ക​ണ്ടെ​ത്ത​ണ​മെ​ന്ന്; ഗോ​ത്രസാ​ര​ഥി പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ഇ​രി​ട്ടി: ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​ച്ച് പ​ഠ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആരംഭിച്ച ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. കോ​വി​ഡി​ന് മു​ന്പ് പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ത​ന്നെ പ്ര​ത്യേ​കം ഫ​ണ്ട് അ​നു​വ​ദി​ച്ച് ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ് മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ വീ​ണ്ടും പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ പ​ഞ്ചാ​യ​ത്തു​ക​ൾ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നിന്ന് ഫ​ണ്ട് ചെ​ല​വ​ഴി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് അ​നി​ശ്ചി​ത​ത്വം ഉ​യ​രു​ന്ന​ത്.
പ​ദ്ധ​തി പ്ര​കാ​രം മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ ചെ​റു വാ​ഹ​ന​ങ്ങ​ളെ​യാ​യി​രു​ന്നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​യ ആ​റ​ളം പ​ഞ്ചാ​യ​ത്തി​നാ​ണ് ഫ​ണ്ട് വി​നി​യോ​ഗം വി​ന​യാ​യ​ത്. സ​ർ​ക്കാ​ർ അ​ധി​ക ഫ​ണ്ട് അ​നു​വ​ദി​ക്കാ​തെ പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​രും ആ​ശ​ങ്ക​യി​ലാ​ണ്.
ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ ര​ണ്ട് കോ​ടി​യി​ലേ​റെ രൂ​പ ആ​വ​ശ്യ​മാ​ണ്. ഒ​ന്നു മു​ത​ൽ പ​ത്ത് വ​രെ ക്ലാ​സു​ക​ളി​ൽ ആ​ദി​വാ​സി വി​ദ്യാ​ർ​ത്ഥി ക​ൾ മാ​ത്രം പ​ഠി​ക്കു​ന്ന ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മാ​ത്രം പ്ര​തി​ദി​നം 85,000 രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വേ​ണ്ട​ത്. 45 ചെ​റു​വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ കു​ട്ടി​ക​ൾ​ക്കാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ട​വേ​ലി, വെ​ളി​മാ​നം സ്കൂ​ളു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. പ​ട്ടി​കവ​ർ​ഗ വി​ദ്യാ​ർ​ഥിക​ളെ സ്കൂ​ളി​ൽ എ​ത്തി​ക്കാ​ന​യി സ്കൂ​ൾ അ​ധി​കൃ​ത​ർ നി​യ​മാ​നു​സൃ​തം വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്നും ക്വ​ട്ടേ​ഷ​ൻ വി​ളി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടാ​ൻ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ക​ൾ സ്കൂ​ളു​ക​ളി​ല​ത്തി സ​ർ​വീ​സ് നി​ർ​ത്തിവയ്ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​റി​യി​ച്ച​ത്. ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി​ക്കാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് അ​ധി​ക ഫ​ണ്ട് അ​നു​വ​ദി​ക്കു​ക​യോ അ​ല്ല​ങ്കി​ൽ മു​ന്പ് ചെ​യ്ത​ത് പോ​ലെ ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ് മു​ഖേ​നേ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​റ​ളം ഫാം ​ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ബി.​ഉ​ത്ത​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മൊ​ബൈ​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ തു​ട​ങ്ങി

Aswathi Kottiyoor

സ്വ​ർ​ണം ക​ട​ത്താ​ൻ പു​തു​വ​ഴി​ക​ൾ !ട​ർ​ക്കി ടൗ​വ​ലി​ലും പാ​ൽ​പ്പൊ​ടി​യി​ലും ഒ​ളി​പ്പി​ച്ച 48.67 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി

Aswathi Kottiyoor

പാചക വാത​ക വി​ത​ര​ണ​ക്കാ​ർ​ക്കും മു​ൻ​ഗ​ണ​ന വേ​ണ​മെ​ന്ന് ഹ​ർ​ജി; സ​ർ​ക്കാ​ർ നി​ല​പാ​ട് തേ​ടി……..

Aswathi Kottiyoor
WordPress Image Lightbox