Uncategorized

കാലിക്കറ്റ് സർവകലാശാല വിസി നിയമനം: ‘സർവ്വകലാശാല പ്രതിനിധിക്ക് പിന്മാറാനാകില്ല’; ഡോ. എ സാബുവിന്‍റെ ആവശ്യം തള്ളി രാജ്ഭവൻ

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ നടപടികളുമായി രാജ്ഭവൻ മുന്നോട്ടു തന്നെ. സെർച്ച് കമ്മിറ്റിയിൽ നിന്നും സർവ്വകലാശാല പ്രതിനിധിക്ക് പിന്മാറാൻ ആകില്ലെന്നും രാജ്ഭവൻ അറിയിച്ചു. ഇ-മെയിൽ വഴിയാണ് ഒഴിവാക്കണമെന്ന ഡോ. എ സാബുവിന്‍റെ ആവശ്യം രാജ്ഭവൻ തള്ളിയത്. സർവകലാശാല സെനറ്റാണ് പട്ടിക നൽകിയതെന്നും ഒഴിവാക്കണമെങ്കിൽ സെനറ്റ് തീരുമാനിക്കണം എന്നുമാണ് രാജിക്കാര്യത്തിൽ രാജ്ഭവന്‍റെ നിലപാട്.

സര്‍വകലാശാല സെനറ്റ്, ചാന്‍സലര്‍, യു ജി സി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് സെർച്ച് കമ്മിറ്റി. കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയാണ് പ്രൊഫ. എ സാബു.

കഴിഞ്ഞ ദിവസം രാജ്ഭവൻ സ്വന്തം നിലയിൽ വി സി നിയമന അപേക്ഷയും ക്ഷണിച്ചിരുന്നു. സാധാരണ ഗതിയിൽ സർക്കാർ പുറപ്പെടുവിക്കുന്ന വിജ്ഞാപനമാണ് അസാധാരണ നീക്കത്തിലൂടെ രാജ്ഭവൻ പുറപ്പെടുവിച്ചത്. ലഭിക്കുന്ന അപേക്ഷകൾ ചാൻസലറുടെ സെക്രട്ടറി സെർച്ച് കമ്മിറ്റി കൺവീനർക്ക് കൈമാറുമെന്നും, ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button