Uncategorized

താമരശ്ശേരി ഫ്രഷ് കട്ട് വിഷയം; വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് വിഷയത്തിൽ വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി.നാളെ വൈകുന്നേരം 4 മണിക്ക് സമരം ആരംഭിക്കും. അനിശ്ചിതകാല സമരം എം എൻ കാരശേരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നാലെ ഫ്രഷ് കട്ട് തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്കെതിരെ വീണ്ടും സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം. അനിശ്ചിതകാല സമരം എം എൻ കാരശേരിയായിരിക്കും ഉദ്ഘാടനം ചെയ്യുക.വിഷയത്തിൽ ഇന്ന് താമരശ്ശേരി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ മുസ്ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു.കട്ടിപ്പാറ ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമെന്നും ശ്വസിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ് ജനങ്ങളെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി. പൊലീസിന്റെ നരനായാട്ടാണ് താമരശ്ശേരിയിൽ നടക്കുന്നതെന്ന് സ്ഥലം എം എൽ എ എം കെ മുനീർ പ്രതികരിച്ചു.

ജനങ്ങളുടെ ന്യായമായ സമരത്തിനൊപ്പം ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് ഡിവൈഎഫ്ഐ. സമരത്തെ അടിച്ചോതുക്കി ഫാക്ടറി തുറന്ന് പ്രവർത്തിക്കാമെന്നത് ഉടമകളുടെ വ്യാമോഹമാണെന്നും ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക് സെക്രട്ടറി പറഞ്ഞു. വിഷയത്തിൽ കളക്ടർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചിട്ടുണ്ട്. ജനപ്രതിനിധികളെ വിളിക്കാത്തത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button