കണ്ണൂർ: ജില്ലയില്‍ ഇന്ന് മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പെരിങ്ങോം താലൂക്ക് ആശുപത്രി (പഴയ കെട്ടിടം), ഒടുവള്ളിത്തട്ട് സി എച്ച് സി, സ്വാമി ആനന്ദ തീര്‍ത്ത ട്രസ്റ്റ് കമ്മ്യൂണിറ്റി ഹാള്‍ പയ്യന്നുര്‍, തളിപ്പറമ്പ താലൂക്ക് ആശുപത്രി, പാപ്പിനിശേരി സിഎച്ച്സി, മട്ടന്നൂര്‍ സിഎച്ച്സി, പാനൂര്‍ സിഎച്ച്സി, ഇരിട്ടി സിഎച്ച്സി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ച രണ്ട് വരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ രാവിലെ 10 മുതല്‍ 12.30 വരെയും കണിച്ചാര്‍ വ്യാപാര ഭവന് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെയുമാണ് പരിശോധന.
previous post