Uncategorized
കൗൺസിലർ അനിൽകുമാറിന്റെ മരണം; വായ്പ തിരിച്ചടയ്ക്കാത്ത പാർട്ടിക്കാരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് ബിജെപി നേതാവ് എംഎസ് കുമാർ

കൗൺസിലർ അനിൽകുമാറിന്റെ മരണത്തിൽ ബിജെപിക്കെതിരെ മുൻ വക്താവ് എംഎസ് കുമാർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎഎസ് കുമാർ ബിജെപി നേതൃത്വത്തെ വിമർശിച്ചത്. ജീവനൊടുക്കിയ കൗൺസിലർ അനിൽകുമാറിന്റെ അവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് അനിൽകുമാർ പോസ്റ്റിൽ വ്യക്തമാക്കി. വായ്പ തിരിച്ചടയ്ക്കാത്തവരുടെ പേരുകൾ സമൂഹമാധ്യമം വഴി വെളിപ്പെടുത്തുമെന്നും എം.എസ്.കുമാർ പറഞ്ഞു.
രാഷ്ട്രീയത്തിൽ ഒരുപാടു ഉയരങ്ങളിൽ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയിൽ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് അദ്ദേഹം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയിപോയതുകൊണ്ടാണ്. അവസാന നാളുകളിൽ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസിക സമ്മർദ്ദം എനിക്ക് ഊഹിക്കാൻ കഴിയും. സമാനസാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്” എംഎഎസ് കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.




