Uncategorized

മുഖ്യമന്ത്രി പിണറായി വിജയനെ വരവേൽക്കാനൊരുങ്ങി ഖത്തറിലെ പ്രവാസി സമൂഹം: ‘മലയാളോത്സവം 2025’ പരിപാടിയില്‍ പങ്കെടുക്കും

ലോക കേരള സഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘മലയാളോത്സവം 2025’ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഒക്ടോബർ മുപ്പതിന് ഖത്തറില്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും വൻ സ്വീകരണമാണ് പ്രവാസി സമൂഹം ഒരുക്കിയിരിക്കുന്നത്. സ്വീകരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 30ന് വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ അബു ഹമൂറിലുള്ള ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് പരിപാടിയെന്ന് കേരളോത്സവ സംഘടക സമതി ചെയർമാനും നോർക്കാ റൂട്സ് ചെയർമാനുമായ സി വി റപ്പായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഖത്തർ ഇന്ത്യൻ അംബാസഡർ വിപുൽ, കേരള ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, പദ്മശ്രീ ഡോ. എം എ. യൂസഫ് അലി, കേരള ഗവൺമെൻ്റ് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് IAS എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
വിവിധ പ്രവാസി മലയാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് സംഘടക സമിതി ജനറൽ കൺവീനർ ഇ എം സുധീർ പറഞ്ഞു.

ഖത്തറിലെ പ്രവാസി സംഘടനാ പ്രതിനിധികൾ, മലയാളി വ്യവസായികൾ എന്നിവരുമായി മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തും. രാത്രി ഖത്തർ ചേമ്പർ ഓഫ് കോമേഴ്‌സ് ഒരുക്കുന്ന വിരുന്നിലും മുഖ്യമന്ത്രി പങ്കെടുക്കും .
ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് പരിപാടി സ്ഥലത്തേക്ക് വാഹന സൗകര്യങ്ങളും സംഘടക സമിതി ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് ആറുമുതൽ കേരളീയ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന
വൈവിധ്യങ്ങളായ കലാപരിപാടികൾ അരങ്ങേറും. നഗറിൽ കേരളത്തിലെ 14 ജില്ലകളുടെ സവിശേഷതകൾ പ്രദർശിപ്പിക്കുന്ന പവലിയനുകൾ അതത് പ്രവാസി ജില്ലയിലെ സംഘടനകൾ ഒരുക്കുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. സംഘാടക സമിതി സംഘാടക സമിതി ഭാരവാഹികളായ ജയരാജ് കെ ആർ, ഷൈനി കബീർ,
ഷംസീർ അരിക്കുളം, സാബിത്ത് സഹീർ, പ്രമോദ് ചന്ദ്രൻ, സമീർ സിദ്ദിഖ്, അഹമ്മദ് കുട്ടി, ഷഹീൻ മുഹമ്മദ് ഷാഫി, അബ്ദുൾ അസീസ്, ജസിത, ബിന്ദു പ്രദീപ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button