Uncategorized

വയനാട് കമ്പളക്കാട് പോക്സോ കേസ് പ്രതി തീകൊളുത്തി മരിച്ചു

കമ്പളക്കാട്: വെള്ളമുണ്ട സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലെ
പ്രതിയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി.
തിരുവനന്തപുരം കരമന സ്വദേശിയായ സുനിൽ കുമാർ എന്ന അൽ അമീൻ (50) ആണ് മരിച്ചത്. ഇയാളെ ഇന്ന് രാവിലെ കമ്പളക്കാട് പള്ളിക്കുന്ന് റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിലാണ് പോള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുകാലുകളും വയറുകൾ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് സ്വയം കത്തിച്ചതായാണ് നിഗമനം. പെട്രോൾ കൊണ്ടുവന്ന കുപ്പിയും, സിഗരറ്റ് ലാമ്പും സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. കൂടാതെ ഇയ്യാളുടെ ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാ തെ പലയിടങ്ങളിൽ പണിയെടുത്താണ് ഇയ്യാൾ ജീവിച്ച് വന്നത്. കൂടാതെ വ്യത്യസ്തമായ പേരുകളിൽ ഇയ്യാൾ മുന്നോളം വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. 2024 നവംബറിൽ വെള്ളമുണ്ടയിൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിൽ അറസ്റ്റിലായ ശേഷം നിലവിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയ്യാൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button