Uncategorized
കേളകം പഞ്ചായത്ത് സിപിഐ കുടുംബ സദസ്സ് സംഘടിപ്പിച്ചു

കേളകം : സിപിഐ നൂറാം വാർഷികത്തിന്റെ ഭാഗമായി കേളകം പഞ്ചായത്ത് സിപിഐ കുടുംബ സദസ്സ് സംഘടിപ്പിച്ചു. പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. ജോൺ പടിഞ്ഞാലി അധ്യക്ഷനായി. കൊട്ടിയൂർ ലോക്കൽ സെക്രട്ടറി മൈക്കിൾ ആമക്കാട്, ജോഷി തോമസ്, കെ എ ജോസ്, എം ജി മജുംദാർ, ജോസഫ് കൂനാംപുറം, മാളവിക, ബാബു മുണ്ടൂർ എന്നിവർ സംസാരിച്ചു.
മുഴക്കുന്ന് പഞ്ചായത്ത് കുടുംബ സദസ്സ് ജില്ലാ എക്സി. അംഗം സി വിജയൻ ഉദ്ഘാടനം ചെയ്തു. സി പ്രദീപൻ അധ്യക്ഷനായി. അഡ്വ വി ഷാജി, സി കെ ചന്ദ്രൻ, പി ദേവദാസ്, സി ശ്രീലത എന്നിവർ സംസാരിച്ചു.




