24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ​യ്യാ​വൂ​ര്‍ ചാ​മ​ക്കാ​ലി​ന​ടു​ത്ത് പ്രണയം നിരസിച്ചതിന് അക്രമം; യുവാവ് പിടിയില്‍
Kerala

പ​യ്യാ​വൂ​ര്‍ ചാ​മ​ക്കാ​ലി​ന​ടു​ത്ത് പ്രണയം നിരസിച്ചതിന് അക്രമം; യുവാവ് പിടിയില്‍

പ്ര​ണ​യം നി​ര​സി​ച്ച​തി​ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. പ​യ്യാ​വൂ​ര്‍ പൊ​ന്നും​പ​റ​മ്ബി​ലെ ഇ​ട​യ​ശ്ശേ​രി​യി​ല്‍ അ​രോ​മ​ല്‍ ഷാ​ജി (22)യെ​യാ​ണ് പ​യ്യാ​വൂ​ര്‍ സി.​ഐ പി. ​ഉ​ഷാ​ദേ​വി അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ​യ്യാ​വൂ​ര്‍ ചാ​മ​ക്കാ​ലി​ന​ടു​ത്ത 20 കാ​രി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യു​ടെ കൈ​യി​ല്‍ ക​ട​ന്നു​പി​ടി​ക്കു​ക​യും മൊ​ബൈ​ല്‍ ഫോ​ണ്‍ എ​റി​ഞ്ഞു​ട​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്. ബി.​ടെ​ക് പ​ഠ​നം ക​ഴി​ഞ്ഞ​യാ​ളാ​ണ് ആ​രോ​മ​ല്‍ ഷാ​ജി.

യു​വ​തി​യു​മാ​യി നേ​ര​ത്തെ ഇ​യാ​ള്‍ക്ക് പ​രി​ച​യ​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം യു​വ​തി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ഇ​യാ​ള്‍ പ്ര​ണ​യാ​ഭ്യ​ര്‍ഥ​ന ന​ട​ത്തി. എ​ന്നാ​ല്‍, ത​നി​ക്ക് താ​ല്‍പ​ര്യ​മി​ല്ലെ​ന്ന് യു​വ​തി പ​റ​ഞ്ഞ​തോ​ടെ ആ​രോ​മ​ല്‍ പ്ര​കോ​പി​ത​നാ​യി പ​രാ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്താ​ണ് ആ​രോ​മ​ലി​നെ അ​റ​സ്​​റ്റ് ചെ​യ്​​ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള മാ​ർ​ച്ച് 18 മു​ത​ൽ 25 വ​രെ

Aswathi Kottiyoor

ലൈഫ് പദ്ധതി: രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക വെബ്‌സൈറ്റിൽ

Aswathi Kottiyoor

സ്‌മാർട്ടാകാൻ ഹാന്റെക്‌സ്‌ ; 10 കോടി സഹായം

Aswathi Kottiyoor
WordPress Image Lightbox