Uncategorized
അന്ധവിശ്വാസം തലയ്ക്ക് പിടിച്ചു, തർക്കത്തിനൊടുവിൽ ഭാര്യയെ കൊന്ന് കുഴൽ കിണറിലിട്ട് മൂടി യുവാവ്; അറസ്റ്റ്

ബെംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നാടിനെ നടുക്കി കൊലപാതകം. അന്ധവിശ്വാസത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ കൊന്ന് കുഴല്‍ കിണറിലിട്ട് മൂടി. അന്ധവിശ്വാസം തലയ്ക്കുപിടിച്ച ചിക്കമംഗളൂരു കടൂർ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതി(28)യെ കൊലപ്പെടുത്തി മൃതദേഹം കുഴൽ കിണറിലിട്ട് കോൺക്രീറ്റിട്ട് മൂടിയത്. ഭാരതിയുടെ ആത്മാവ് പുറത്തുവരുമെന്നും അങ്ങനെ സംഭവിച്ചാൽ പിടിക്കപ്പെടുമെന്നും ഇയാൾ വിശ്വസിച്ചിരുന്നു. ഇതിനായി ഇയാൾ ചില പൂജകൾ നടത്തുകയും മൃഗബലി നടത്തുകയും ചെയ്തു. സംഭവത്തിൽ ഇയാളുടെ മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.




