Uncategorized
ടെലഫോൺ കേബിളുകൾ മോഷ്ടിച്ചു കടത്തി

ഇരിട്ടി: ടെലിഫോൺ കേബിളുകൾ മോഷണം പോയി. ഉളിയിൽ പഴയ പാലത്തിന് മുകളിൽ ടെലിഫോൺ പോസ്റ്റുകൾക്കുള്ളിലൂടെ സ്ഥാപിച്ച കേബിളുകളാണ് മോഷണം പോയത്. തിങ്കളാഴ്ച രാവിലെയാണ് കേബിളുകൾ മുറിച്ചുകൊണ്ടു പോയതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പാലത്തിന്റെ കൈവരികൾക്ക് മുകളിലൂടെ ടെലിഫോൺ പോസ്റ്റുകൾക്കുള്ളിലൂടെ വലിച്ച കേബിളുകളാണ് പോസ്റ്റുകൾ മാറ്റി മുറിച്ചെടുത്ത് കൊണ്ടുപോയത്



