23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഐസ്​ക്രീമിന്‍റെ നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ.
Kerala

ഐസ്​ക്രീമിന്‍റെ നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ.

ഐസ്​ക്രീമിന്‍റെ നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ. പാർലറുകളിൽ വിതരണം ചെയ്യുന്ന ഐസ്​ക്രീമിന്‍റെ നികുതിയാണ്​ വർധിപ്പിച്ചത്​. അഞ്ച്​ ശതമാനത്തിൽ 18 ശതമാനമായാണ്​ നികുതി കൂട്ടിയത്​​. ഐസ്​ക്രീം പാർലറുകൾക്കകത്ത്​ വിതരണം ചെയ്യുന്ന ഐസ്​ക്രീം നേരത്തെ തന്നെ തയാറാക്കിയതാണെന്നും അതിനാൽ 18 ശതമാനം നികുതി ഈടാക്കുമെന്നുമാണ്​ ഇതുമായി ബന്ധപ്പെട്ട്​ നധകാര്യമന്ത്രാലയത്തി​ന്‍റെ വിശദീകരണം.

ഐസ്​ക്രീം പാർലറുകളിലല്ല ഐസ്​ക്രീം നിർമിക്കുന്നത്​. അതുകൊണ്ട്​ റസ്റ്ററന്‍റിന്‍റെ ആനുകൂല്യം ഐസ്​ക്രീം പാർലറുകൾക്ക്​ നൽകാനാവില്ലെന്ന്​ കേന്ദ്രസർക്കാർ വിശദീകരിച്ചു. ഐസ്​ക്രീം പാർലറുകളിലോ സമാനമായ സ്ഥാപനങ്ങളിലോ വിൽക്കുന്ന ഐസ്​ക്രീമിന്​ 18 ശതമാനം നികുതിയിടാക്കുമെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചു.

ജി.എസ്​.ടി കൗൺസിൽ നിർദേശപ്രകാരമാണ്​ പുതിയ തീരുമാനം. ക്ലൗഡ്​ കിച്ചൻ​/ സെൻട്രൽ കിച്ചൻ എന്നിവയുടെ നികുതി അഞ്ച്​ ശതമാനമായി നിജപ്പെടുത്താനും കേ​ന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്​. കാസിനോ, റേസ്​ ക്ലബ്​, ഐ.പി.എൽ തുടങ്ങിയ പരിപാടികൾക്ക്​ 28 ശതമാനം നികുതി ഈടാക്കും.

Related posts

റബര്‍ വില ഉയരുന്നു; കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു; ലാറ്റക്സും ഉയരത്തില്‍

Aswathi Kottiyoor

കൊച്ചി മെട്രോ രാത്രി 10.30 വരെയാക്കി

Aswathi Kottiyoor

ലക്ഷദ്വീപ്‌ ആഴക്കടലിൽ 2 പുതിയ മത്സ്യങ്ങൾ

Aswathi Kottiyoor
WordPress Image Lightbox